കൊല്ലം ജില്ലയിൽ ടിപ്പർ ലോറികളുടെയും, ഡിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത നിരോധനം രാവിലെ 9 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതൽ 5 മണിവരെയും ആയിരുന്നു. കുട്ടികളെ ദുരന്ത ഭീഷണിയിൽ നിന്ന് സംരക്ഷിക്കേണ്ടത് ഉചിതമാണെന്നു ബോധ്യപ്പെട്ടതിനാൽ ഈ വാഹനങ്ങളുടെ സഞ്ചാര സമയം മാറ്റി രാവിലെ 8 .30 മുതൽ 10 മണി വരെയും വൈകുന്നേരം 3 .30 മുതൽ 4 . 30 വരെയുമായി പുനഃക്രമീകരിച്ചതായി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
