മല്ലപ്പള്ളി :ആനിക്കാട് കരിക്കാമലയിൽ കുഴിച്ചു മൂടിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തു .വെള്ളിയാഴ്ച 21 വയസ്സുള്ള യുവതി വീട്ടിൽ പ്രസിവിക്കുകയും പിന്നീട് കുഞ്ഞിനെ വീടിന്റെ പിൻവശത്തു കുഴിച്ചിടുകയായിരുന്നു എന്ന് പോലീസ് പറയുന്നു .കീഴ്വായ്പൂര് പൊലീസ് കേസെടുത്തു ,യുവതിയും കുടുംബവും ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ് . തിരുവല്ല ആർഡിഒയുടെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനു പ്രവേശിപ്പിച്ചു.പോസ്റ്റ്മാർട്ടത്തിനു ശേഷമേ കുഞ്ഞിനെ ജീവനോടെയാണോ കുഴിച്ചിട്ടതെന്ന് വ്യക്തമാവുകയുള്ളു.
