കൊട്ടാരക്കര മൈലം ഗോവിന്ദമംഗലം റോഡരികിൽ ഒരാളുടെ മൃതശരീരം കാണപെട്ടന്ന വിവരം അറിഞ്ഞു എത്തിയ പോലീസ് സംഘം മൃതദേഹവും സമീപത്തു ഉണ്ടായിരുന്ന പെട്ടിഓട്ടോയും കസ്റ്റഡിയിൽ എടുത്ത ശേഷം നടത്തിയ അന്വേഷണത്തിൽ മരണപെട്ടയാൾ സെൽവകുമാർ(35 ) അമ്മൻകോവിൽ റോഡ് വല്ലരാമപുരം ആലംകുളം തമിഴ്നാടാണെന്നു തിരിച്ചറിയുകയും , ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കുറിച്ചു ചില സൂചനകൾ ലഭിച്ചതിൻറെയും, പോലീസിന്റെ ഒരു സംഘം തമിഴ്നാട്ടിൽ തിരഞ്ഞതും ,പോലീസ് അന്വേഷിക്കുന്നു എന്നറിഞ്ഞ പ്രതി ശങ്കരൻ കോവിൽ ടൗൺ പോലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങുകയായിരുന്നു
ശങ്കരൻ കോവിലിനു സമീപത്തുള്ള വല്ലരാമപുരം സ്വദേശികളായ പ്രതി ശിവകുമാർ (22 ),വല്ലരാമപുരം പിള്ളയാർ കോവിൽ തെരുവ് ,ശങ്കരൻ കോവിൽ എന്നയാളും മരണപ്പെട്ട ശെൽവ കുമാറും ബന്ധുക്കളാണ് .പ്രതിക്കു സ്ത്രീ സംബന്ധമായ വൈരാഗ്യമാണ് കൊല ചെയ്യാനുണ്ടായ കാരണം
സംഭവ ദിവസം ഇരുവരും കൊട്ടാരക്കരയിലെ വിവിധ സ്ഥലങ്ങളിൽ ഒരുമിച്ചിരുന്നു മദ്യപിക്കുകയും ,മദ്യ ലഹരിയിൽ പ്രതി മരണപ്പെട്ടയാളെ ആക്രിക്കടയിൽ ഉപയോഗിക്കുന്ന ചുറ്റിക ഉപയോഗിച്ചു മാരകമായി മർദ്ദിച്ചതിൽ ഇഞ്ചക്കാട് വെച്ച് മരണപ്പെടുകയും പിന്നീട് പ്രതി മരണപ്പെട്ടയാളുടെ മൃത ശരീരം ഓട്ടോയിൽ കയറ്റി ഗോവിന്ദമംഗലം റോഡരികിലുള്ള വയലിൽ ഉപേക്ഷിക്കുകയുമായിരുന്നു .ശേഷം തമിഴ്നാട് ബസിൽ കയറി രക്ഷപെട്ട പ്രതിയെ കൊട്ടാരക്കര പോലീസ് ഇൻസ്പെക്ടർമാരായ , റ്റി എസ് ശിവപ്രകാശ് ,എസ്സിപിഒ അജിത് കുമാർ ,സിപിഒ സുനിൽ കുമാർ ,നാസറുദ്ദീൻ,രാജീവ് ,സാബുണ്ണി എന്നിവരടങ്ങിയ സംഘമാണുപ്രതിയെ തമിഴ്നാട്ടിൽനിന്നു അറസ്റ്റ് ചെയ്തത്.
