തിരുവനതപുരം ;കോട്ടയം ,പത്തനംതിട്ട ,ഇടുക്കി ജില്ലകളിൽ ഇന്ന് ശക്തമായ മഴക്കു സാധ്യത ഉള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു .ഇടുക്കിയിൽ നാളെയും അലർട്ട് തുടരും .ആലപ്പുഴ ,എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ,മറ്റു ജില്ലകളിലെല്ലാം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .കടലിൽ കാറ്റിനു സാധ്യത ഉള്ളതിനാൽ അറബിക്കടലിൻറെ തെക്കു പടിഞ്ഞാറു ഭാഗത്തും വടക്കും ,മധ്യഭാഗത്തും, മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്.
