തമിഴ്നാട്: ഉത്തമപാളയത്തിൽ 5 വയസ്സുകാരനെ കൊന്നു കാട്ടിൽ ഉപേക്ഷിച്ചു . സംഭവത്തിൽ കുട്ടിയുടെ അമ്മയെയും ,രണ്ടാനച്ഛനെയും ,അമ്മയുടെ സഹോദരിയെയും ,ഭർത്താവിനെയും അറസ്റ്റ് ചെയ്തു . കുട്ടിയുടെ അമ്മയുടെയും സഹോദരി ഭർത്താവിന്റെയും അവിഹിത ബന്ധത്തിനു മകൻ തടസ്സമാകുമെന്നു തിരിച്ചറിഞ്ഞതോടെയാണ് ഈ കൊലപാതകത്തിനു മുതിർന്നത് .കഴിഞ്ഞ ദിവസം രാത്രി പ്രതികൾ കോമ്പൈ മൃഗാശുപത്രിക്ക് സമീപം ചുടുകാട്ടിൽ കൊണ്ടുവന്ന് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കുട്ടിയെ കാണ്മാനില്ലായെന്നു പോലീസിൽ പരാതി നൽകി .പോലീസിന്റെ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം കാട്ടിൽ കണ്ടെത്തുകയും അടുത്തുള്ള സിസിടിവി ദൃശ്യം പരിശോധിച്ച പോലീസ് പ്രതികളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത് .സംഭവത്തിൽ പ്രതികളായ കുട്ടിയുടെ ‘അമ്മ ഗീത , രണ്ടാനച്ഛൻ ഉദയകുമാർ , ഗീതയുടെ സഹോദരി ഭുവനേശ്വരി ,ഭർത്താവു കാർത്തിക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു .
