മാന്നാർ : പ്ലസ്ടു വിദ്യാർഥിനിക്കൊപ്പം ദുരൂഹ സാഹചര്യത്തിൽ കണ്ട യുവാവിനെ പോലീസ് പിടികൂടി .ചെന്നിത്തല ഒരിപ്രം പട്ടരുകാട് ജംക്ഷനു സമീപം റോഡരികിൽ ഏറെ നേരം കാർ നിർത്തിയിട്ടിരിക്കുന്ന കണ്ടു നാട്ടുകാർ പോലീസിനെ അറിയിക്കുകയും ,തുടർന്ന് മാന്നാർ സി.ഐ.ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ ,കരുനാഗപ്പള്ളി കുലശേഖരപുരം പുന്നകുളം കരിപ്പള്ളിത്തറയിൽ ആഷിക്കിനെ(26) പോലീസ് പിടികൂടി .പ്രതി കാർ വേഗത്തിൽ ഓടിച്ചു രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായാണ് പിടികൂടിയത് . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
