പെരുംകുളം ; കളീലുവിള വീട്ടിൽ സത്യവതി (78 ) യുടെ ഒന്നര പവന്റെ മാലയാണ് ഇന്ന് പുലർച്ചെ 5 നു മോഷണം പോയതു. ഇവിടുത്തെ മോഷണ പരമ്പര കൂടുകയാണ് . കുറച്ചു നാളുകൾക്കു മുൻപു അമ്പലത്തിലെ വഞ്ചി മോഷണം പോവുകയും,പ്രതിയെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെയുള്ള മോഷണങ്ങൾ ഒഴിവാക്കേണ്ടതിനു പോലീസിന്റെ അതീവ ശ്രദ്ധയും , പെട്രോളിങ്ങും ആവശ്യമായി വന്നിരിക്കുകയാണ് .
