പുത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞ കേസിലെ പ്രതിയെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കോലിയക്കോട് സന്ധ്യ നിവാസിൽ സന്തോഷ്(20) ആണ് പിടിയിലായത്. കൃത്യത്തിനു ശേഷം കടന്നു കളഞ്ഞ പ്രതിയെ ജില്ല പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പി യുടെ നിർദേശ പ്രകാരം പുത്തൂർ എസ്.എച്ച്. ഒ വിജയകുമാർ, എസ് ഐ രതീഷ് കുമാർ,എ എസ് ഐ വാസുദേവൻ പിള്ള, എസ് സി പി ഒ രാജീവ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
