പുനലൂർ : വാളക്കോട് സ്വദേശി മോഹൻലാൽ എന്നയാളുടെ വീട്ടിൽ നിന്നും റബ്ബർ ഷീറ്റ് മോഷ്ടിച്ച കൊച്ചുപ്ലാച്ചി ചരുവിളപുത്തൻ വീട്ടിൽ ബിനുരാജ്(22), പുനലൂർ വട്ടപ്പാറ ചരുവിളപുത്തൻ വീട്ടിൽ ശിവൻകുട്ടി(47) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചേ നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പുനലൂർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ അജുകുമാർ, സി. പി. ഒ കണ്ണൻ എന്നിവർ പ്രതികളെ വാളക്കോട് ജംഗ്ഷനിൽ വച്ച് സംശയാസ്പദമായി കാണുകയും തുടർന്ന് സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം വെളിപ്പെട്ടത്.
