കൊട്ടാരക്കര : കൊല്ലം റൂറൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലുമുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ, ഫോട്ടോ എന്നിവയും,ഇവർ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകൾ, കോൺട്രാക്ടർമാർ തുടങ്ങിയവരുടെ വിവരങ്ങളും ശേഖരിച്ചു വരുന്നു.കൃത്യമായ തിരിച്ചറിയൽ രേഖകളില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന കോൺട്രാക്ടർമാർ/ കെട്ടിട ഉടമകൾ എന്നിവർക്കെതിരെ ശക്തമായ നിയമ നടപടികളുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു .