കൊട്ടാരക്കര സബ് ആർ റ്റി ഓഫീസിന്റെ പരിധിയിൽ കൊട്ടാരക്കര താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ ഫെയർ മീറ്റർ ഘടിപ്പിക്കാതെ സർവീസ് നടത്തിയ 8 ഓട്ടോ റിക്ഷയും, മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തിയ 12 ഓട്ടോ റിക്ഷകൾക്കെതിരെ ചെക്ക് റിപ്പോർട്ട് തയ്യാറാക്കുകയും പിഴ ഈടാക്കുകയും ചെയ്തു. വാഹനപരിശോധനയിൽ കൊട്ടാരക്കര സബ് ആർ. റ്റി ഓഫീസിലെ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ഡി. ശ്രീകുമാർ , അസിസ്റ്റന്റ് മോട്ടോർ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ മാരായ അഭിലാഷ് എസ്, ദിനൂപ് പി ജി എന്നിവർ പങ്കെടുത്തു. തുടർന്നും വാഹന പരിശോധന കർശനമായി നടത്തുമെന്ന് ജോയിന്റ് ആർ. റ്റി. ഒ അറിയിച്ചു.
