മുംബൈ : നഗരത്തിൽ ഡോങ്ഗ്രി ഭാഗത്തായി നാലുനില കെട്ടിടം തകർന്നു വീണു. ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപാച്ചിലാണ് കെട്ടിടം തകർന്നു വീഴാൻ കാരണമായത് .അപകടത്തിൽ രണ്ടു പേർ മരിച്ചു, മുപ്പതിൽ അധികം പേർ കെട്ടിടത്തിൽ കുടുങ്ങിയിട്ടുണ്ട് ,സംഭവ സ്ഥലത്തു ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ് .
