കോഴിക്കോട് : ദുരൂഹ സാഹചര്യത്തിൽ കാണാതായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി . വടകര സ്വദേശിയായ ശ്യാൻ അനന്തപത്മനാഭന്റെ (26 ) ആറു ദിവസത്തോളം പഴക്കം വരുന്ന മൃതദേഹം കാര്യവട്ടം ക്യാമ്പസ്സിന്റെ കാട്ടിൽ ജീർണിച്ച നിലയിലാണ് കണ്ടെത്തിയത് .മനസ്സിൽകരുതിയ സ്ഥാനത്ത് എത്താനാവാത്തതിലുള്ള മാനസികപിരിമുറുക്കം കൊണ്ട് ജീവനൊടുക്കുന്നുവെന്നെഴുതിയ ആത്മഹത്യാ കുറിപ്പ് മൃതദേഹത്തിന്റെ സമീപത്തു നിന്നു പോലീസിനു ലഭിച്ചു . കഴിഞ്ഞ തിങ്കളാഴ്ച മുതൽ യുവാവിനെ കാണാനില്ല എന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നു പോലീസ് അന്വേഷിച്ചു വരികയായിരുന്നു.
