ആയൂർ :കിഴക്കൻ മേഖലയെ എം സി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ആയൂർ -അഞ്ചൽ റോഡ് ഇനി നവീകരണത്തിലേക്ക് .ആയൂർ മുതൽ അഞ്ചൽ, അഗസ്ത്യക്കോട്, അമ്പലമുക്ക് വരെയും അഞ്ചൽ ബൈപാസ് റോഡുമാണ് നവീകരിക്കുന്നത് .കിഫ്ബിയുടെ സഹായത്തോടെയുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി 82 കോടി രൂപ അനുവദിച്ചു .അഞ്ചൽ വട്ടമൺ പാലത്തിനു സമീപം പഴയ പാലത്തോട് ചേർന്നു പുതിയ പാലവും ,റോഡിനോടു ചേർന്നുള്ളസർക്കാർ ഭൂമികൾ ഏറ്റെടുത്തു പ്രധാന ടൗണുകളിൽ പാർക്കിങ് കേന്ദ്രങ്ങളും ഒരുക്കും . ഡിസംബറോടെ നിർമ്മാണം ആരംഭിക്കും
