കുണ്ടറ: വേലംകോണം സ്വദേശിയായ വിനോദിന്റെ പിതാവ് ബാബുവിനെ സാമ്പത്തിക ഇടപാട് മൂലമുള്ള വിരോധം നിമിത്തം കല്ലും ബിയർ കുപ്പിയും ഉപയോഗിച്ച് തല്ലി മാരകമായി പരിക്കേൽപിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. പെരിനാട് നടക്കാവ് ചരുവിള പുത്തൻ വീട്ടിൽ പുട്ട് എന്ന് അറിയപ്പെടുന്ന ഹാഷിം(22 ), പെരിനാട് വെള്ളിമൺ കൃഷ്ണപ്രിയയിൽ ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന വിപിൻദാസ്(20 ), കൊറ്റങ്കര ചന്ദനത്തോപ്പ് വയലിൽ വീട്ടിൽ കൂട്ടായി എന്ന് വിളിക്കുന്ന അനിൽ കുമാർ(22) എന്നിവരാണ് പിടിയിലായത്. ജില്ല പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കൊട്ടാരക്കര ഡി വൈ എസ് പി യുടെ നിർദേശപ്രകാരം കുണ്ടറ എസ് എച്ച് ഓ ബിജു ആർ എസ് , എസ് ഐ മാരായ കെ ജി ഗോപകുമാർ, വിദ്യാധിരാജ്എ എസ് ഐ , ഷാജഹാൻ, സിപിഓ റിജു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .
