തിരുവനതപുരം : കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായ സംഘർഷത്തെ തുടർന്നു മൂന്നാവർഷ ബിഎ വിദ്യാർത്ഥിയായ അഖിലിന് നെഞ്ചിൽ കുത്തേറ്റ സംഭവത്തിൽ കേസുമായി മുന്നോട്ടു പോകുന്നോ എന്ന സിപിഎമ്മിൻറെ ചോദ്യത്തിനു , കേസുമായി മുന്നോട്ടു പോകുമെന്ന് വിദ്യാർത്ഥിയുടെ അച്ഛന് ചന്ദ്രന് വ്യക്തമാക്കി. കോളജിൽ ഉണ്ടായ അക്രമം ആസൂത്രിതമാണെന്നും ,എസ്.എഫ്.ഐ കോളജ് യൂണിറ്റ് ഭാരവാഹികളെ എതിര്‍ക്കുന്ന വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് സംഘർഷമെന്നും എഫ്ഐആറിൽ പറയുന്നു . യുവാവിനെ കുത്തിയ ശിവരഞ്ജിത്ത് ഉൾപ്പടെ പ്രതികളായ 7 പേർ ഒളിവിലാണ് . പ്രതികളെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നവർക്ക് എതിരെയും കേസ് എടുക്കുമെന്നു പോലീസ് വ്യക്തമാക്കി .
