കരീപ്ര : പഞ്ചായത്തിലെ കുഴിമതിക്കാട് കടക്കോട് റോഡിൻറെ കരീപ്ര മുതൽ പ്ലാക്കോട് വരെ രണ്ടു കിലോമീറ്റർ ഭാഗം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ഇതിനിടെയുള്ള ഒരു പാലവും തകർന്ന നിലയിലാണ് . ഈ റോഡിലൂടെ സ്കൂൾ ബസ് ഉൾപ്പടെ മറ്റു വാഹനങ്ങൾ സഞ്ചരിക്കുന്നതാണെന്നും റോഡിന്റെ അവസ്ഥ പരിഹരിക്കണമെന്നും കാട്ടി പഞ്ചായത്ത് അധികൃതരെ പരാതിയുമായി സമീപിക്കുന്നുണ്ടെകിലും ഫണ്ട് ഇല്ലായെന്ന കാര്യം പറഞ്ഞുഒഴിവാക്കുകയായിരുന്നു . ഈ ഭാഗത്തു വർഷകളായി അറ്റകുറ്റ പണികൾ പോലും നടക്കുന്നില്ല എന്ന ആക്ഷേപവും ഉണ്ട്.
