കൊച്ചി : നെട്ടൂരിൽ അർജുൻ(20 ) എന്ന വിദ്യാർത്ഥിയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു . ഈ മാസം രണ്ടിനു കാണാതായ കുട്ടിയെ പിന്നീട് ചതുപ്പിൽ കെട്ടി താഴ്ത്തിയ നിലയിലാണ് കണ്ടെത്തിയത് . ഈ സ്ഥലം വിവിധ ഭാഗത്തുനിന്നും ലഹരി മാഫിയയിൽ അംഗമായിട്ടുള്ള യുവാക്കൾ കൂടി ചേരുന്ന സ്ഥലമാണ് , പകൽ സമയത്തു പോലും സ്ത്രീകൾക്ക് ആ വഴി പോകാൻ കഴിയില്ലായിരുന്നു അതുകൊണ്ടാണ് പ്രതികൾ മൃതുദേഹം മറവു ചെയ്യാൻ ഈ സ്ഥലം തിരഞ്ഞെടുത്തത് . കേസിലെ ഒന്നാം പ്രതിയായ നിബിന്റെ സഹോദരൻ എബിനും അർജുനും സുഹൃത്തുക്കളായിരുന്നു ,ഒരു വർഷം മുൻപു കളമശേരിയിൽ വെച്ച് നടന്ന വാഹനാപകടത്തിൽ എബിൻ മരിച്ചു . അതിന്റെ പിന്നിൽ അർജുനാണെന്നുള്ള വിശ്യാസമാണ് പ്രതികളെ കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചത് .
