കൊട്ടാരക്കര : ഗോവിന്ദമംഗലം റോഡിൽ വർക്ക് ഷോപ്പ് നടത്തി വരുന്ന വിഷ്ണുവിലാസം വീട്ടിൽ ദിലീപ് കുമാർ ( 41 ) നെ അയാൾ നടത്തുന്ന വർക്ക് ഷോപ്പിൽ സാധനം പണിയുന്നതുമായി ബന്ധപെട്ടു ഉണ്ടായ തർക്കത്തിൽ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പോലീസിന്റെ സമയോജിതമായ ഇടപെടൽ മൂലം അറസ്റ്റ് ചെയ്തു . സരസ്വതി വിലാസം , വെങ്കലത്തു ഭാഗം, അനീഷ് ചന്ദ്രൻ ( 37 ) എന്നയാളെയാണ് കൊട്ടാരക്കര ഇൻസ്പെക്ടർമാർ അറസ്റ്റ് ചെയ്തത് .
