കൊല്ലം : ജില്ലയിൽ പകർച്ചവ്യാധികൾ രൂക്ഷമാകുന്നു . വിദ്യാർത്ഥികളിൽ ഡിഫ്തീരിയയും , ചിക്കൻബോക്സും കണ്ടെത്തി .പത്തനാപുരം പിറവന്തൂര്‍ യുപി സ്കൂളിൽ 24 വിദ്യാർത്ഥികൾക്ക് ചിക്കന്‍പോക്സ് പിടിപെട്ടു ,ഇതേ തുടർന്നു അഞ്ചു ദിവസത്തേക്കു സ്കൂൾ അടച്ചു . കൊല്ലം ജില്ലയിൽ രണ്ടു പേർക്കു ഡിഫ്തീരിയ സ്ഥിതീകരിച്ചു . തിരുവനതപുരം എസ്എടി ആശുപത്രിയിൽ 6 പേർ ചികിത്സയിലാണ് കുറച്ചു വിദ്യാർത്ഥികൾ അപകട നില തരണം ചെയ്തിട്ടുണ്ട് പേടിക്കേണ്ടതില്ലെന്നും എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി .
