എറണാകുളം : നെട്ടൂരിൽ ജൂലൈ 2 നു കാണാതായ അർജുൻ (20 ) എന്ന വിദ്യാർത്ഥിയുടെ മൃതുദേഹം കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. കുട്ടിയെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കൾ പനങ്ങോട്ട് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസ് അന്വേഷണത്തിൽ വേണ്ടത്ര ഗൗരവം കാണിച്ചില്ല എന്ന ആക്ഷേപമുണ്ട് . സംഭവത്തെ തുടർന്നു കുട്ടിയുടെ നാലു സുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരുന്നു ഇവരിലൊരാളുടെ സഹോദരന് അപകടത്തില്‍ മരിച്ചത് അര്ജുന് കാരണമാണെന്ന വിശ്വാസമാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് പോലീസ് പറയുന്നു.
