ബെംഗളൂരു : കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു ബിജെപി എംഎല്‍എമാർ ഗവർണറെയും, സ്പീക്കറെയും സമീപിച്ചതിനെ തുടർന്ന് ഇന്ന് മുതൽ ശനിയാഴ്ച വരെ നിയമസഭയിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിനു മുൻപു കുമാര സ്വാമി കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും . ഇദ്ദേഹം ഇന്നു രാജിവെച്ചേക്കുമെന്നാണ് സൂചന , ഇന്നത്തെ മന്ത്രി സഭാ യോഗത്തിൽ അന്തിമ തീരുമാനം എടുക്കും.
