തൃക്കണ്ണമംഗൽ : ഗവ: ഹോമിയോ ഡിസ്പെൻസറി ( അമ്പലപ്പുറം ) യുടെ സഹായത്തോടെ ജനകീയവേദിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് തോട്ടമുക്കിൽ വച്ച് നടന്നു . നഗരസഭ വൈസ് ചെയർമാൻ ടി രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് അജിത് ( വെളിയം ), സജീചേരൂർ, സാബു( നെല്ലിക്കുന്നം) , മണിക്കുട്ടൻ, ജേക്കബ്ബ് കെ മാത്യൂ എന്നീ വർ പങ്കെടുത്തു. ക്യാമ്പിൽ മഴക്കാല രോഗങ്ങളായ വൈറസ് പനിയുടെ മരുന്ന് വിതരണം ചെയ്തു.
