കൊൽക്കത്ത : വിമാന പരിശോധനക്കിടെ സ്പൈസ് ജെറ്റ് ജീവനക്കാരൻ മരിച്ചു . നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്തിൽ വെച്ച് വിമാനം പരിശോധനക്കിടെ ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങി രോഹിത് വീരേന്ദ്ര പാണ്ഡെ (26) എന്ന ജീവനക്കാരനാണ് മരിച്ചത് . ഹൈഡ്രോളിക് പ്രഷര്‍ കാരണം വാതിൽ അടഞ്ഞതാണ് അപകട കാരണം . സംഭവത്തെ തുടർന്നു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് .
