ന്യൂഡൽഹി : ശരവണ ഭവൻ ഉടമ പി രാജഗോപാൽ കീഴടങ്ങി . 2001 ൽ ഹോട്ടൽ ജീവനക്കാരനായിരുന്ന ശാന്ത കുമാറിനെ കൊന്ന സംഭവത്തിൽ 10 വർഷത്തെ തടവു ശിക്ഷക്ക് വിധിക്കുകയും പിന്നീട് ഹൈക്കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിക്കുകയും ചെയ്തിരുന്നു . ഇതേ തുടർന്നു ആരോഗ്യ നില മോശമാണെന്നു കാട്ടി ഇയാൾ സുപ്രീം കോടതിക്കു കൊടുത്ത ഹർജി തള്ളിയതോടെ ചെന്നൈ അഡീഷനൽ സെഷൻസ് കോടതിയിൽ നാടകീയമായി കീഴടങ്ങി . ഓക്സിജൻ മാസ്ക് വെച്ച് ആംബുലൻസിലായിരുന്നു ഇയാൾ കോടതിയിൽ എത്തിയത് ,തുടർന്നു രാജഗോപാലിനെ പുഴൽ ജയിലിലടച്ചു.
