കൊല്ലം : കല്ലുംതാഴം സിഗ്നലിൽ ഇന്ന് രാവിലെ ആംബുലൻസിനു തീ പിടിച്ചു . കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിൽ നിന്നും രോഗിയുമായി കൊല്ലം ഹോസ്പിറ്റലിലേക്ക് പോയ ആംബുലൻസും കാറും തമ്മിൽ ഇടിക്കുകയും ആംബുലൻസു റോഡിൻറെ സൈഡിലെ കുഴിയിൽ വീണു ഓടയിലേക്കു മറിയുകയും ചെയ്തു. ഇതേ തുടർന്ന് ആംബുലൻസിലെ ഓക്സിജൻ സിലണ്ടർ പൊട്ടിത്തെറിച്ചു വാഹനം പൂർണ്ണമായും കത്തി നശിച്ചു , കാറിന്റെ മുൻഭാഗവും നശിച്ചു . അപകടത്തിൽ രോഗിയുടെ കൂടെയുണ്ടായിരുന്ന ഒരാൾക്കു പരിക്കു ഉണ്ട് . വാഹനത്തിൽ ഉണ്ടായിരുന്ന രോഗി ഉൾപ്പടെ മൂന്നു പേരെ ഡ്രൈവർ രക്ഷപെടുത്തി . ഇവിടെ വാഹനങ്ങൾ ഈ കുഴിയിൽ വീണു അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണെന്നു നാട്ടുകാർ പറയുന്നു.
