ന്യൂഡൽഹി : പെട്രോളിനും ഡീസലിനും മൂന്നുരൂപ വീതം കൂടും . ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച ധനബില്ലിലാണ് ഈ വർദ്ധനവ് നിർദ്ദേശിച്ചത് മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ പെട്രോളിനും ഡീസലിനും സെസ് ചുമത്തി ലിറ്ററിന് രണ്ടുരൂപ വീതം വർധനയാണ് പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ പെട്രോളിനും ഡീസലിനും മൂന്നുരൂപ വീതം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം ധനബില്ലിലെ ഭാഗം 11 ൽ വരുന്ന 185–-ാം വകുപ്പിൽ പെട്രോളിന്റെ പ്രത്യേക അധിക തീരുവ ലിറ്ററിന് 10 രൂപയായി സ്ഥിരപ്പെടുത്താനാണ് നിർദ്ദേശം.
