ന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭാ കേരളം ഘടകം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി . നേരത്തെ സ്വാമി ദെത്താത്രേയ സായ് സ്വരൂപ് നാഥ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന ഹർജിയും തള്ളിയിരുന്നു . മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ അവര്‍ തന്നെ ഹര്‍ജിയുമായി വരട്ടെയെന്നാണ് കോടതി ഉന്നയിച്ച കാരണം . പർദ്ദ നിരോധിക്കണമെന്നും ഹർജി നൽകിയിരുന്നു എന്നാൽ വിലകുറഞ്ഞ പ്രസിദ്ധിക്കു വേണ്ടിയാണ് ഈ ഹര്‍ജികള്‍ സമർപ്പിച്ചതെന്നു ചൂണ്ടിക്കാട്ടി ആ ഹർജിയും കോടതി തള്ളി.
