ന്യൂഡൽഹി : 25 വർഷമായി ഒളിവിൽ കഴിയുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ ഉണ്ടെന്നു തെളിയിക്കുന്ന പുതിയ ചിത്രം പുറത്തു. ജാബിര്‍ മോട്ടിവാലയുമായി സംസാരിക്കുന്ന ചിത്രമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്നത് . ഇതോടെ ഇയാൾ രാജ്യത്തില്ലായെന്ന പാകിസ്താന്റെ വാദം പൊളിയുന്നു , ഇയാൾ പാക്കിസ്ഥാനില്‍ ഇല്ലെന്ന് വ്യാഴാഴ്ച പാക്ക് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ജാബിറിന്റെ നാടുകടത്തല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് ഇയാൾ പാക്കിസ്ഥാനിലുണ്ടെന്ന വിവരം അറ്റോര്‍ണി ജനറല്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ബോധിപ്പിച്ചത്. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് ജാബിര്‍ വെളിപ്പെടുത്തിയെന്നാണ് എഫ്ബിഐ വ്യക്തമാക്കുന്നത്. ദാവൂദിന്റെ ഡി കമ്പനിയുടെ നിര്‍ണായക വിവരങ്ങളും ജാബിറിന്റെ പക്കൽ ഉണ്ടെന്നു കരുതപ്പെടുന്നു .
