നെടുങ്കണ്ടം: റിമാൻഡ് പ്രതി കുമാറിന്റെ കസ്റ്റഡി മരണ കേസ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജസ്റ്റിസ് നാരായണക്കുറുപ്പിനാണ് അന്വേഷണ ചുമതല ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും . പോലീസ് അന്വേഷണത്തിന് പുറമെയാണ് ജുഡീഷ്യല്‍ അന്വേഷണം. എസ്പിയെ കുറിച്ചു പല പരാതികളും ലഭിച്ചതായും , കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും , ക്രിമിനല്‍ക്കേസില്‍ പല പൊലീസുകാരെയും പുറത്താക്കിയിട്ടുണ്ട് എന്നും , ചിലരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി . റിമാന്‍ഡിലിരിക്കെ പ്രതിയെ മർദിച്ചതായി ക്രൈം ബ്രാഞ്ചന്റെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട് , സംഭവത്തിൽ നാലു പൊലീസുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട് അറസ്റ്റു രേഖപ്പെടുത്താതെ നാലു ദിവസം കസ്റ്റഡിയിൽ വെച്ചത് ഇടുക്കി ജില്ലാ പൊലീസ് എസ്പി ഉൾപ്പെടെ ഉള്ളവർ അറിഞ്ഞിരുന്നു എന്നു അറസ്റ്റിലായ എസ്ഐ കെ.എം.സാബു ക്രൈംബ്രാഞ്ചിനു മൊഴി നൽകി.
