മുംബൈ : മഹാരാഷ്ട്രയിലെ രത്നഗിരിയിൽ തിവാരെ അണക്കെട്ട് തകർന്നു. ശക്തമായ മഴയിൽ ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് അണക്കെട്ടു തകർന്നത് . അപകടത്തിൽ 24 പേരെ കാണാതായി , മൂന്നു പേർ മരിച്ചു , അണക്കെട്ടിനു സമീപമുള്ള 12 വീടുകൾ വെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി . മുംബൈയിൽ പലയിടങ്ങളിൽ ഇപ്പോഴും ശക്തമായ മഴ തുടരുന്നു.
