കൊട്ടാരക്കര : കൊട്ടാരക്കര പി ഡി മണികണ്ടേശ്വരം ശ്രീ മഹാഗണപതി ക്ഷേത്രക്കുളം ഇന്ന് മാലിന്യകൂമ്പാരമായി. ചവറുകൾ നിറഞ്ഞ ക്ഷേത്ര കുളം ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ . ക്ഷേത്ര കുളത്തിന്റെ നവീകരണത്തിനായി വർഷങ്ങൾക്കു മുൻപ് ഫണ്ട് അനുവദിച്ചു എങ്കിലും പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു . ഇപ്പോൾ ഒരു കോടി അഞ്ചു ലക്ഷം രൂപ അനുവദിച്ചു, എന്നാൽ ജലം പമ്പ് ചെയ്യാനുള്ള തുക വകയിരുത്തിയില്ല എന്ന കാരണം പറഞ്ഞു പദ്ധതിക്ക് കാലതാമസം വരുത്തുന്നു . 2017 ൽ അഭിനന്ദനങ്ങൾ നേടിയെടുത്ത ക്ഷേത്രക്കുളം ഇപ്പോൾ പ്ലാസ്റ്റിക്കും പായലും മൂടി മാലിന്യക്കൂമ്പാരം ആയി മാറിയിരിക്കുകയാണ് .
