മുബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നു നഗരത്തിലെ റെയിൽ പാളങ്ങൾ വെള്ളത്തിൽ മുങ്ങിയ നിലയിലാണ് റോഡ്, റെയിൽവേ ഗതാഗതം സ്തംഭിച്ചു . നഗരത്തിൽ മുബൈ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു , അപകടത്തിൽ 16 പേർ മരണപ്പെട്ടു , മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ചു ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു . മുംബൈ എയര്‍പോര്‍ട്ടിലെ പ്രധാന റണ്‍വേ അടച്ചു. . 54 ഓളം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. നഗരത്തിലെ സബര്‍ബന്‍ ട്രെയ്നുകളും സര്‍വീസ് അവസാനിപ്പിച്ചു. നഗരത്തിൽ വെള്ളിയാഴ്ച ആരംഭിച്ച മഴ ഇപ്പോഴും ശക്തിയായി തുടരുകയാണ്.
