കൊട്ടാരക്കര : കൊല്ലം റൂറൽ ജില്ലാ പോലീസ് സംഘടിപ്പിച്ച കലാമേള കിഴക്കേത്തെരുവ് സെൻറ് മേരീസ് ഹയർ സെക്കൻററി സ്കൂളിൽ വെച്ച് നടന്നു. അഡിഷണൽ എസ് പി ഷാനവാസ് അദ്യക്ഷത വഹിച്ച ചടങ്ങിൾ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് ഭദ്രദീപം കൊളുത്തി മേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡിവൈഎസ് പി മാരായ എ.അശോകൻ, എസ്.നാസറുദ്ധീൻ , സിനി ഡെന്നീസ്, വിനോദ് സ്കൂൾ പ്രിൻസിപ്പൾ ഫാ.റോയി തുടങ്ങിയവർ സംബന്ധിച്ചു.
കെപിഎ കൊല്ലം റൂറൽ ജില്ലാ സെക്രട്ടറി ബിജു സ്വാഗതം പറഞ്ഞു. തുടർന്ന് പോലീസ് ,മിനിസ്റ്റീരിയൽ ജീവനക്കാരും അവരുടെ കുടുംബാഗങ്ങളും വിവിധ മൽസരങ്ങളിൾ പങ്കെടുത്തു. ചിത്രരചന, കഥാരചന, ലളിത ഗാനം, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ വിവിധ കലാപരിപാടികളിൽ വാശിയേറിയ മത്സരം നടന്നു. വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐപിഎസ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. 23 വർഷങ്ങൾക്കു ശേഷം ആണ് സംസ്ഥാന പോലീസ് കലാമേള നടത്തുവാൻ തീരുമാനിച്ചത്. മൽസരങ്ങളിൾ ഒന്നാം സ്ഥാനം നേടിയവർ സംസ്ഥാന കലാമേളയിൽ റൂറൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.