തിരുവനതപുരം : മാർച്ച് അഞ്ചിന് ജർമ്മനിയിൽ നിന്ന് പുറപ്പെട്ടു തലസ്ഥാനത്തു വിമാനമിറങ്ങിയ ജർമ്മൻ യുവതി ലിസ വെയ്സിനെ കാണാതായ സംഭവത്തിൽ പോലീസിന്റെ അന്വേഷണം ഊർജ്ജിതമാകുന്നു . രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്ര രേഖ പരിശോധിക്കാൻ പോലീസ് തീരുമാനിച്ചു . ജർമ്മൻ എംബസി വഴി ബന്ധുക്കളിൽ നിന്നും , ലിസയുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചുമാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത് . യുവതിയുടെ യാത്ര രേഖകളിൽ കൊല്ലം അമൃതപുരി എന്ന് ആണെങ്കിലും അവിടെ എത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി . മകളുടെ ഒരു വിവരവും ഇല്ലെന്നു കാട്ടി മാതാവ് കൊടുത്ത പരാതിയെ തുടർന്നാണ് പോലീസിന്റെ അന്വേഷണം . ശംഖുമുഖംഎസ്പിക്കാണു കേസിന്റെ ചുമതല .
