തിരുവനതപുരം : പോലീസ് കസ്റ്റഡിയിൽ റിമാന്റിലിരിക്കെ മരിച്ച കുമാറിന്റെ കേസ് സി ബി ഐ അന്വേഷിക്കണമെന്നു കുടുബം . പോലീസിനെതിരെ കേസ് എടുക്കണമെന്നും , ഇനി ഒരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുതെന്നും കുമാറിന്റെ ഭാര്യ ആവിശ്യപ്പെട്ടു. പൊലീസുകാര്‍ക്കെതിരെ കേസെടുത്തില്ലെങ്കില്‍ നാളെ മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ആക്ഷന്‍കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരം ആരംഭിക്കുമെന്നു കുടുബവും , പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്യുന്നതു വരെ സമരം തുടരുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും വ്യക്തമാക്കി .
