ഇടുക്കി : റിമാൻഡ് പ്രതി കുമാറിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് മുൻപ് ജയിലിൽ വെച്ച് മരിച്ചതായി സഹതടവുകാരനായ കുമളി ചെങ്കുളം സ്വദേശി സുനിൽ സുകുമാരൻ പറഞ്ഞു . പോലീസ് കസ്റ്റഡിയിൽ കുമാറിനെ മർദിച്ചുവെന്നും, നാലു ദിവസം അന്യായമായി കസ്റ്റഡിയിൽ വെച്ചുവെന്നും ക്രൈംബ്രാഞ്ച് സ്ഥിതീകരിച്ചു . നെടുങ്കണ്ടം പോലീസ്സ്റ്റേഷൻ കസ്റ്റഡിറ്റിൽ ആയിരുന്ന ഇയാൾ ശാരീരികമായി അവശനാണെന്നുള്ള സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥൻ അവഗണിച്ചു രണ്ടു ദിവസം കൂടി കസ്റ്റഡിയിൽ സൂക്ഷിച്ചു . കുമാറിനെ മർദിച്ചത് കൈക്കൂലി നൽകാത്തതിനെ തുടർന്നാണെന്നും ആരോപണമുണ്ട് 20 ലക്ഷം കൈക്കൂലി ആവിശ്യപ്പെട്ടെന്നു ചിട്ടി നിക്ഷേപകൻ അരുൺ മല്ലശ്ശേരി വെളിപ്പെടുത്തി .പ്രതിപക്ഷ നേതാവ് ശനിയാഴ്ച കുമാറിന്റെ വീട് സന്ദർശിച്ചു. പോലീസ് കസ്റ്റഡിയിൽമർദിച്ചു കൊന്നെന്ന നടപടി സ്വീകരിക്കാൻ ആകില്ലെന്നും , ജുഡീഷ്യൻ അന്വേഷണം വേണമെന്നും ആവിശ്യപ്പെട്ടു.
