തിരുവനന്തപുരം : അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് ചാടിയ രണ്ട് വനിതാ തടവുകാരെയും പാലോട് വനത്തില്‍ നിന്നും പൊലീസ് പിടികൂടി. വര്‍ക്കല സ്വദേശി സന്ധ്യ, കല്ലറ സ്വദേശി ശില്‍പ്പ എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ, പാങ്ങോട് കല്ലറ കാഞ്ചിനട വെള്ളയംദേശം തെക്കുംകര പുത്തന്‍വീട്ടില്‍ ശില്‍പ്പ എന്നിവര്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് ചാടിരക്ഷപ്പെട്ടത്. ഇരുവരെയും കണ്ടെത്താനായി പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇവര്‍ പിടിയിലാവുന്നത്.
ഡി. പി. സി. തിരുവനന്തപുരം റൂറൽ പോലീസ് മേധാവി ബി. അശോകൻ ഐ. പി. എസിന്റെ നേതൃത്വത്തിൽ സി. ഐ മാരായ പാലോട് ഇന്‍സ്പെക്ടര്‍ സി. കെ മനോജ്, ഗ്രേഡ് എസ്ഐ ഹുസൈൻ , രഞ്ജിത് കുമാർ , വിനീത് , പ്രദീപ് (പാലോട്) , എസ്. ഐ പാങ്ങോട് അജയൻ , എ. എസ്. ഐ പ്രദീപ്, നാസർ(പാങ്ങോട് ) സി. പി. ഒ ദിലീപ് വലിയമല , ഡബ്ല്യൂ .സി. പി. ഒ ലെജു എന്നിവർ അടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. ഇരുവരെയും കേസ് അന്വേഷിക്കുന്ന ഫോര്‍ട്ട് പൊലീസിന് കൈമാറി.