ഡാലസ്: യുഎസിൽ മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തിൽ വളർത്തച്ഛനായ വെസ്ലി മാത്യൂസിനു ഡാലസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു . എറണാകുളം സ്വദേശിയായ വെസ്ലി കുട്ടിയെ കൊലചെയ്തു ഡാലസിലെ കലുങ്കിൽ ഉപേക്ഷിക്കുകയായിരുന്നു . മാത്യൂസിന്റെ ഭാര്യ സിനിയെ തെളുവില്ലാത്തതിനാൽ കോടതി വെറുതെ വിട്ടു .
