കൊട്ടാരക്കര: ടോർച്ച് ചാർജ് ചെയ്യാനായി പ്ലഗ് ചെയ്തിരുന്ന ചാർജറ്റിൽ നിന്നു ഷോക്കേറ്റു വീട്ടമ്മ മരിച്ചു. കുളക്കട മാവടി ലക്ഷം വീട് കോളനിയിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ശാന്ത (65) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെയോടെയാണ് സംഭവം. ശാന്ത ഒറ്റയ്ക്കാണു താമസം. രാവിലെ അയൽവാസികൾ ഇവരെ വീടിനു പുറത്ത് വച്ച് കണ്ടിരുന്നു.എന്നാൽ പിന്നീട് വീട്ടുജോലിക്കെത്തിയവരാണ് സ്വീകരണമുറിയിൽ ശാന്ത നിലത്തു കിടക്കുന്നതായി കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചാർജറിന്റെ വയർ ചുറ്റിയ വലതു കൈ പൊള്ളിയ നിലയിലായിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപതിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. മക്കൾ: ഷാജി, സതി മരുമക്കൾ: സുനന്ദ, രാധാകൃഷ്ണൻ
