വിളക്കുടി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുൾപ്പെടെയുള്ളവർക്ക് വില്പന നടത്തുന്നതിനായി കഞ്ചാവുമായി എത്തിയ യുവാവിനെ പോലീസ് പിടികൂടി. വിളക്കുടി പാലവിള പുത്തൻവീട്ടിൽ നൗഷാദിന്റെ മകൻ സനോജ് (29) ആണ് പിടിയിലായത്. വിളക്കുടിക്ക് സമീപം വച്ച് കഴിഞ്ഞ ദിവസം കുന്നിക്കോട് എസ്.എച്ച്.ഒ അശോക് കുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒ മാരായ വിനീഷ്, ശ്രീകുമാർ എന്നിവർ ചേർന്ന് കൊല്ലം റൂറൽ DANSAF അംഗങ്ങളുടെ സഹായത്തോടെയാണ് മുൻപ് മോഷണ കേസുകളിൽ പ്രതിയായ ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ കുന്നിക്കോട് പോലീസ് കേസെടുത്തു.
