ചികിത്സാ രംഗത്തു ഉണ്ടായേക്കാവുന്ന ഒഴിവാക്കാനാത്ത നിർഭാഗ്യകരമായ സംഭവങ്ങൾ ചികിത്സകരുടെ അനാസ്ഥയായി വിലയിരുത്തി ആൾക്കൂട്ട വിചാരണ നടത്തി കൈയേറ്റം ചെയ്യുകയും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും ആത്മ വിശ്വാസം കെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള പ്രവണതകൾ രാജ്യത്ത് വർദ്ധിച്ചു വരുന്നു രാജ്യത്ത് വർദ്ധിച്ചു വരുന്ന ഇത്തരം ദുഷ്പ്രവണതകൾ ചികിത്സാരംഗത്തെ പ്രതിസന്ധിയിലാക്കുകയും ആരോഗ്യ മേഖലയെ നാശത്തിലേക്കു നയിക്കുകയും ചെയ്യും.
ഇതിനെതിരെ ഐ എം എ യുടെ നേതൃത്വത്തിൽ ദേശ വ്യാപകമായി ഇന്ന് പ്രക്ഷോഭ പരിപാടി പ്രഖ്യാപിച്ച് കൊണ്ട് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുന്നു.