കുവൈറ്റിലെ കൊട്ടാരക്കര താലൂക്ക് നിവാസികളുടെ കൂട്ടായിമയായ കുവൈറ്റ് കൊട്ടാരക്കര അസോസിയേഷൻ സെൻട്രൽ കമ്മറ്റി അംഗമായിരിക്കെ അകാലത്തിൽ മരണമടഞ്ഞ പുത്തൂർ കുരിയപ്ര സ്വദേശിയായ സാബുവിനെ സഹായിക്കാൻ അസോസിയേഷൻ അംഗങ്ങൾ സമാഹരിച്ച സഹായനിധി ബഹുമാനപെട്ട കൊല്ലം ജില്ലാ പഞ്ചായാത് അംഗം ശ്രീമതി ആർ രശ്മി കൈമാറി. പ്രസ്തുത ചടങ്ങിൽ കരയോഗം പ്രസിഡന്റ് ശ്രീമാൻ ബി പ്രദീപ്കുമാർ അസോസിയേഷൻ സെക്രട്ടറി സന്തോഷ്കുമാർ ചാരിറ്റി കൺവീനർ മാവടി സുരേഷ് സെൻട്രൽ കമ്മറ്റി അംഗങ്ങളായ ലാജി, റിനോയ്, സജികുമാർ, ഗംഗാധരൻപിള്ള എന്നിവർ പങ്കെടുത്തു.
