കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഗ്രേസ് നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സി. വി. എൻ. എം. എൽ. പി. സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി.
പ്രസിഡൻറ് ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ലീന ഉമ്മൻ ഉദ്ഘാടനം നിർവഹിച്ചു.
ഹെഡ് മിസ്ട്രസ് ശോഭ .പി , സെക്രട്ടറി രമേശ് കുമാർ സി. എൻ , ജോൺ കളീലഴികത്തു എന്നിവർ പ്രസംഗിച്ചു.