കൊട്ടാരക്കര : തൃക്കണ്ണമംഗൾ എസ്.കെ. വി. എച്ച്. എസ്സിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് വേനലവധി ക്യാമ്പ് പോലീസ് ഇൻസ്പെക്ടർ ന്യൂഅമാന് എസ്. ഉദ്ഘാടനം ചെയ്തു. പി. റ്റി. എ പ്രസിഡന്റ് ജി. ലിനുകുമാർ അധ്യക്ഷനായിരുന്നു. കൗൺസിലർ തോമസ് . പി. മാത്യു മുഖ്യ പ്രഭാഷണം നടത്തി. റ്റി. രാജീവ് , ജേക്കബ് ജോർജ്, പ്രിൻസിപ്പൽ ബിനോയ് നാഥ്, എൻ. എൽ, എം. ബി. മുരളീധരൻ പിള്ള, എസ്. സലിം , അജു .ഡി. തോമസ്, എം. ഐ, സിന്ധു, ജെബിൻ ജേക്കബ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എസ്. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് 25 നു സമാപിക്കും.
