സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ടു നിദേശങ്ങൾ നല്‍കുന്നതിലേയ്ക്കായി കൊട്ടാരക്കര താലൂക്കിലെ സർക്കാർ / എയിഡഡ്/ അൺഎയിഡഡ് സ്കൂൾ പ്രിൻസിപ്പൽ / ഹെഡ്മാസ്റ്റർ, ഗതാഗത നോഡൽ ഓഫീസർമാർ പി. ടി.എ പ്രസിഡന്റ്മാർ എന്നിവരുടെ ഒരു അടിയന്തിര യോഗം 2019 മെയ് 25 ന് രാവിലെ 11 മണിയ്ക്കു മൈലം എം. ജി. എം. ആർ . പി സ്കൂളിൽ വച്ച് നടത്തപെടുന്നു. പ്രസ്തുത യോഗത്തിൽ മേൽ പറഞ്ഞ എല്ലാവരും നിർബന്ധമായും പങ്കെടുക്കണമെന്നറിയിക്കുന്നു. ഇതിനോടനുബന്ധിച്ചു സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന 2019 മെയ് 29 നു രാവിലെ 7 മണി മുതൽ 2 മണി വരെ താഴത്ത് കുളക്കട പഞ്ചായത് മൈതാനത്തു വച്ച് നടത്തുന്നതാണ് . ആയതിലേക്കു എല്ലാ വാഹനങ്ങളും ഹാജരാക്കി ചെക്ക്ഡ് സ്ലിപ്പുകൾ പതിപ്പിക്കേണ്ടതാണ്.
