തിരുവനന്തപുരം∙ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കടവൂർ ശിവദാസൻ (87) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം ഡിസിസി ഓഫിസിൽ എത്തിച്ചു. ഒരു മണിക്കൂർ ഇവിടെ പൊതുദർശനത്തിനു വയ്ക്കും. തുടർന്നു ആനന്ദവല്ലീശ്വരത്തെ വീട്ടിലേക്കു കൊണ്ടുപോകും. 11.30 മുതൽ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം നാലിന് കൊല്ലം മുളങ്കാടകം ശ്മശാനത്തിലാണ് സംസ്കാരം.
നിയമസഭാംഗമായ അഞ്ചു തവണയിൽ നാലു പ്രാവശ്യവും മന്ത്രിയായി. കരുണാകരൻ, ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു. വൈദ്യുതി, തൊഴിൽ, വനം, എക്സൈസ്, ആരോഗ്യ വകുപ്പുകളുടെ ചുമതല വഹിച്ചു. കൊല്ലം, കുണ്ടറ മണ്ഡലങ്ങളെ നിയമസഭയിൽ പ്രതിനിധീകരിച്ചു.