കൊട്ടാരക്കര . ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഇന്ത്യൻ ഗ്യാസിന്റെ പുതിയ ഏജൻസി കൊട്ടാരക്കരയിൽ മുൻ വനം വകുപ്പ് മന്ത്രിയും ഇപ്പോൾ രാജ്യസഭാ എം പി യുമായ ശ്രീ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു . കൊട്ടാരക്കര ചന്തക്കു പിറകിലെ റോഡിലൂടെ മാർത്തോമാ പള്ളിക്കു പിറകിലായാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് . ഉദ്ഘാടന ചടങ്ങിൽ സതീഷ് സത്യപാലൻ ആദ്യവില്പന നിർവഹിച്ചു . ചടങ്ങിൽ കേരളഫീഡ്സ് ചെയർമാൻ ഇന്ദുശേഖരൻ നായർ ,നഗരസഭ വൈസ് ചെയർമാൻ സി. മുകേഷ് ,മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്മഥൻ നായർ ,നഗരസഭാ കൗൺസിലർമാരായ കോശി കെ ജോൺ ,ജ്യോതി മറിയം തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു
