ചക്കുവരയ്ക്കൽ : വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന യുവാവ് മരണപെട്ടു. ചക്കുവരയ്ക്കൽ ചാക്കാലക്കുന്ന് മിനി വില്ലയിൽ ബിജു തങ്കച്ചൻ (45) ആണ് മരണപ്പെട്ടത്. മരണപ്പെട്ട യുവാവ് പ്രവാസി ആണ്. ശനിയാഴ്ച വൈകിട്ട് ചക്കുവരയ്ക്കൽ ജംഗ്ഷനിൽ നിയന്ത്രണം വിട്ടു വന്ന പെട്ടി ഓട്ടോ പാതവക്കിൽ നിന്ന ബിജു തങ്കച്ചന്റെ മുകളിലേക്ക് തല കീഴായി മറിയുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കേയാണ് ബുധനാഴ്ച പുലർച്ചെ ബിജു മരണപ്പെട്ടത്. ഭാര്യ: മിനി തങ്കച്ചൻ, മക്കൾ: എബിൻ, ബിബിൻ. സംസ്കാരം ചക്കുവരയ്ക്കൽ മാർത്തോമ്മാ പള്ളിയിൽ വ്യാഴാഴ്ച നടക്കും.
