കൊട്ടാരക്കര: തൃശൂർ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് ഡിവൈഡർ ഇടിച്ചു തകർത്തു കുളക്കട സ്കൂൾ മതിലിലേക്ക് പാഞ്ഞു കയറി . വൈകുന്നേരം 6 മണിയോടെ ആയിരുന്നു സംഭവം. ശക്തമായ മഴ കാരണം നിയന്ത്രണം വിട്ടതാണെന്നു ഡ്രൈവർ പറഞ്ഞു. 3 യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും പരുക്കുകൾ ഒന്നും തന്നെയില്ല. മൂവരും തൃശൂർ സ്വദേശികളാണ്.
